Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബോളിവുഡ് നടൻ ഷാരൂഖ്...

ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ചു

text_fields
bookmark_border
ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ചു
cancel

മക്ക: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു. തന്റെ ഏറ്റവും പുതിയ സിനിമയായ ഡുൻകി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം കുറച്ചു ദിവസങ്ങളായി ജിദ്ദയിലും അൽ ഉലയിലുമായി ഉണ്ടായിരുന്നു.


അതിനിടക്കാണ് ഇന്ന് അദ്ദേഹം മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഷാരൂഖ് ഖാൻ ഉംറ നിർവഹിക്കുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജിദ്ദയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കുന്നുണ്ട്. ഷാരൂഖിന്റെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സിനിമ ഫെസ്റ്റിവലിന്റെ ആദ്യദിനം പ്രദർശിപ്പിക്കുന്നുമുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharuk khanumrah
News Summary - Bollywood actor Shahrukh Khan performed Umrah
Next Story