മരിച്ച ബംഗ്ലാദേശിക്ക് ഇന്ത്യൻ പാസ്പോർട്ട് : നിയമക്കുരുക്കിലായ മൃതദേഹം മൂന്നുമാസത്തിനു ശേഷം ഖബറടക്കി
text_fieldsറിയാദ്: സൗദിയിൽ മരിച്ച ബംഗ്ലാദേശി പൗരന് ഇന്ത്യൻ പാസ്പോർട്ട്. നിയമക്കുരുക്കിലായ മൃതദേഹം സംസ്കരിച്ചത് മൂന്നുമാസത്തിനു ശേഷം. റിയാദ് സുലൈമാനിയയിലെ ചൈനീസ് ഹോട്ടലില്‍ ജീവനക്കാരനായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യൂസഫ് ഹുസൈനാണ് 28 വര്‍ഷം മുമ്പ് ഇന്ത്യന്‍ പാസ്പോർട്ടിൽ സൗദിയിലെത്തിയത്. 2020 ഒക്ടോബര്‍ 25നാണ് മുഹമ്മദ് യൂസുഫ് മരിച്ചത്. കെട്ടിടത്തിെൻറ ടെറസിൽ രാത്രി പ്രാവുകള്‍ക്ക് ഭക്ഷണം നല്കാന് പോയ യൂസഫ് അവിടെ കുഴഞ്ഞുവീണാണ് മരിച്ചത്.
എന്നാൽ, ഇൗ വിവരം കൂടെയുള്ളവര്‍ അറിയുന്നത് പിറ്റേദിവസം ഉച്ചക്കാണ്. സ്പോണ്സറെയും പൊലീസിനെയും വിവരമറിയിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് ഖബറടക്ക നടപടികൾക്ക് തുടക്കം കുറിച്ചപ്പോഴാണ് യൂസുഫ് ഇന്ത്യന്‍ പാസ്പോർട്ടിലാണ് ഉള്ളതെന്ന് മനസ്സിലായത്. ബംഗ്ലാദേശില്‍നിന്ന് സൗദിയിലേക്ക് വിസ ലഭിക്കാത്ത കാലത്ത് ബംഗ്ലാദേശ് അതിര്‍ത്തി വഴി കൊല്‍ക്കത്തയിലെത്തി അവിടെ കുറച്ചുകാലം ജീവിച്ച് പാസ്പോര്‍ട്ട് സമ്പാദിച്ച് സൗദിയില്‍ എത്തുകയായിരുന്നു. ഇദ്ദേഹത്തിെൻറ കുടുംബം ബംഗ്ലാദേശിലാണ്. അവധിക്ക് ബംഗ്ലാദേശിലേക്ക് പോയിരുന്നത് വിസിറ്റ് വിസയിലാണ്.
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള ഒരാളുടെ മൃതദേഹം മറവ് ചെയ്യാൻ അനുമതി നൽകുന്നതിന് നിയമപരമായി തങ്ങൾക്ക് കഴിയില്ലെന്ന് ബംഗ്ലാദേശ് എംബസി അറിയിച്ചു. കൂടെ ജോലി ചെയ്യുന്ന മലയാളികള്‍ ഇൗ വിവരം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് മഞ്ചേരിയെ അറിയിച്ച് സഹായം തേടി. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടപ്പോൾ അവര്‍ക്കും അതില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തുടര്‍ന്ന് സൗദി പൊലീസിെൻറ സഹായം തേടി.
നിസ്സഹായത അറിയിച്ച പൊലീസ് റിയാദ് ഗവര്‍ണറേറ്റുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ റഫീഖിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. നിജസ്ഥിതി അവര്‍ക്ക് മനസ്സിലായെങ്കിലും സാങ്കേതികത്വം അവരെയും വലച്ചു. കുടുംബത്തിെൻറ ൈകയില്‍നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി അടക്കമുള്ള രേഖകള്‍ വരുത്തി അത് ബംഗ്ലാദേശ് എംബസി സാക്ഷ്യപ്പെടുത്തിയാല്‍ അനുമതി പത്രം അനുവദിക്കാമെന്ന് ഒടുവിൽ ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാൽ, അതിന് ബംഗ്ലാദേശ് എംബസി തയാറല്ലായിരുന്നു. കുടുംബം അയച്ച പവര്‍ ഓഫ് അറ്റോര്‍ണി എംബസിയെ സമീപിച്ചപ്പോള്‍ യൂസുഫിെൻറ മാതാപിതാക്കള്‍ മരിച്ചതിെൻറ രേഖകള്‍ വേണമെന്നായി. 10 വര്‍ഷം മുമ്പ് മരിച്ച മാതാപിതാക്കളുടെ മരണ സംബന്ധമായ ഒരുരേഖകളും കുടുംബത്തിെൻറ ൈകയിലുണ്ടായിരുന്നില്ല. മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അയച്ചതിനുശേഷം വീണ്ടും എംബസിയുമായി ബന്ധപ്പെട്ടു. ഒടുവില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍നിന്ന് റിയാദില്‍ ഖബറടക്കുന്നതിനുള്ള അനുമതി പത്രം ലഭിച്ചു.
ഖബറടക്കത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഏറ്റെടുക്കാന്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും എത്തിയപ്പോള്‍ മൃതദേഹം കാണ്മാനില്ല എന്ന പുതിയ പ്രശ്നം ഉദിച്ചു. ദുരൂഹമരണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മോര്‍ച്ചറിയില്‍ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീടാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയില്‍ നമസ്കാരത്തിനു ശേഷം നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

