വാഹനാപകടത്തിൽ മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsഅബ്ദുൽ നസീർ
ത്വാഇഫ്: വിമാനത്താവള റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ച ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശി അബ്ദുൽ നസീറിന്റെ (50) മൃതദേഹം ത്വാഇഫ് സൈൽ റോഡിലെ ഇബ്രാഹിം ജുഫാലി മഖ്ബറയിൽ ഖബറടക്കി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. മൂന്നു വർഷമായി ത്വാഇഫിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നസീർ ഇതുവരെ നാട്ടിൽ പോയിട്ടില്ല. അപകട വിവരമറിഞ്ഞ് ദമ്മാമിൽ നിന്നെത്തിയ സഹോദരൻ അബ്ദുൽ ഖൈസിന്റെ പേരിലുള്ള പവർ ഓഫ് അറ്റോണിയിൽ നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ത്വാഇഫ് പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹ് രംഗത്തുണ്ടായിരുന്നു.
വാഹനങ്ങൾ ചീറിപ്പായുന്ന തിരക്കേറിയ നിരത്തുകൾ മുറിച്ചുകടക്കാൻ അധികൃതർ ഒരുക്കിയ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. അല്ലാത്തതൊക്കെ നിയമലംഘനമായാണ് കണക്കാക്കുക. അതുകൊണ്ടുതന്നെ അശ്രദ്ധ കാരണം സംഭവിക്കുന്ന അപകടങ്ങൾക്ക് നിയമ പരിരക്ഷയോ നഷ്ടപരിഹാരമോ ലഭ്യമാക്കുക എന്നത് ഏറെ ദുഷ്കരമാണെന്നും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വിങ്ങ് അംഗം കൂടിയായ നാലകത്ത് മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

