യു.പി സ്വദേശിയുടെ മൃതദേഹം ഹഫറിൽ ഖബറടക്കി
text_fieldsഗുൾഫാൻ ഖാൻ
ഹഫർ: ഹൃദയാഘാതത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്വിനിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശി ഗുൾഫാൻ ഖാന്റെ (32) മൃതദേഹം സംസ്കരിച്ചു. നാല് വർഷമായി ഹഫർ അൽ ബാത്വിൻ സനാഇയ്യയിൽ ജോലി ചെയ്യുകയായിരുന്നു ഗുൾഫാൻ ഖാൻ. കഴിഞ്ഞ മാസം റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കിങ് ഖാലിദ് ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു.
ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച് മരിച്ചു. ഭാര്യ: റേഷ്മ ബാനോ. മക്കൾ: അർബീന ഖാൻ, ജുനീറ ഖാൻ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മലയാളി സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായി ഹഫർ ടൗണിലെ പൊതുശ്മശാനത്തിൽ ഖബറടക്കി. മരണാനന്തര നിയമനടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ പ്രസിഡൻറ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

