തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
text_fieldsഷാജി ദേവസി
റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ കുഴഞ്ഞുവീണ് മരിച്ച തൃശ്ശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജിയുടെ (55) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിങ് ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കുമ്പോൾ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിങ് ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒറ്റ ദിവസം കൊണ്ട് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. കോഴിക്കോട് എയർപ്പോർട്ടിലെത്തിച്ച മൃതദേഹം നോർക്കയയുടെ ആംബുലൻസിൽ തൃശൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു.
തിരുമികുളം സെന്റ് ബാസ്റ്റ്യൻ ചർച്ചിൽ അടക്കം ചയ്തു. റിയാദിലെ നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗം പൂർത്തിയാക്കി. നോർക്കയുടെ ബന്ധപ്പെട്ട ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കുന്നതിന് കേരള പ്രവാസി സംഘം തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഹഖും കേളി മുൻ കേന്ദ്രകമ്മിറ്റി അംഗവും തൃശ്ശൂർ ജില്ല കേരള പ്രവാസി സംഘം എക്സിക്യൂട്ടിവ് അംഗവുമായ സുരേഷ് ചന്ദ്രനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു.

