ത്വാഇഫിൽ മരിച്ച ഉംറ തീർഥാടകന്റെ മൃതദേഹം ഖബറടക്കി
text_fieldsയൂസഫ് ഹാജി
ത്വാഇഫ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തി ത്വാഇഫിൽ മരിച്ച മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ യൂസഫ് ഹാജിയുടെ (68) മൃതദേഹം ഖബറടക്കി. തിങ്കളാഴ്ച അസർ നമസ്കാരാനന്തരം ത്വാഇഫ് ഇബ്നു അബ്ബാസ് മസ്ജിദ് മഖ്ബറയിലാണ് ഖബറടക്കം നടന്നത്. ഭാര്യക്കും മകൾക്കുമൊപ്പം ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ച ത്വാഇഫിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു. സന്ദർശനത്തിനിടയിൽ മസ്ജിദ് ഇബ്നു അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി ത്വാഇഫ് പ്രസിഡൻറ് മുഹമ്മദ് സാലിഹ്, ഉംറ ഗ്രൂപ്പ് ജീവനക്കാരൻ മുഹമ്മദ് സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി. ഇബ്നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും കെ.എം.സി.സി പ്രവർത്തകർ, പരേതന്റെ ബന്ധുക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

