Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ മരിച്ച തിരൂർ സ്വദേശി അബ്​ദുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കും

text_fields
bookmark_border
റിയാദിൽ മരിച്ച തിരൂർ സ്വദേശി അബ്​ദുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കും
cancel

റിയാദ്: ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം വളവന്നൂർ സ്വദേശി താഴത്തെ പീടിയക്കൽ അബ്​ദുല്ല (64)യുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെ ഹുത്ത സുദൈറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾക്കായി മിനി ബസ്സിൽ ബത്ഹയിലുള്ള സഹപ്രവർത്തകരുടെ അടുത്തേക്ക് വന്നതായിരുന്നു. ഇവിടെ വെച്ച് സുഖമില്ലാതാവുകയും റിയാദിലെ ശുമൈസി കിങ്ങ് സഊദ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

പിതാവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും ആശുപത്രിയിൽ വെച്ച് മരണപ്പെട്ട വിവരമാണ് പിന്നീട് അറിഞ്ഞതെന്നും മകൻ സുഹൈൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. റിയാദിലേക്ക് വന്ന ബസിൽ തിരിച്ച് കമ്പനിയിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചപ്പോൾ മരണപ്പെട്ട വിവരമാണ് ലഭിച്ചതെന്നും കമ്പനിയിലെ സഹപ്രവർത്തകൻ ബഷീർ വിരിപ്പാടം പറഞ്ഞു.

പിതാവ്: അഹമ്മദ് കുട്ടി (പരേതൻ), മാതാവ്: ഇയ്യാത്തുമ്മ (പരേത). ഭാര്യ: ഖദീജ, മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ, തബ്ഷീർ. മരുമക്കൾ: അശ്റഫ് വലൂർ (പുല്ലൂർ), ഡോ. ജുമാന (ചങ്ങരംകുളം), റഫ (പറവന്നൂർ). സഹോദരങ്ങൾ: അബ്​ദുറഹ്​മാൻ, അബ്​ദുൽ ഗഫൂർ, അബ്​ദുൽ മജിദ്, പരേതയായ ഖദീജ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - body of the Malayali, who went missing after reaching Riyadh, is in the morgue
Next Story