നജ്റാനിൽ മരിച്ച സുബാഷിെൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsസുബാഷ്
നജ്റാൻ: സൗദി തെക്കൻ മേഖലയിലെ നജ്റാൻ അറീസയിൽ നിര്യാതനായ കണ്ണൂർ സ്വദേശി സുബാഷിെൻറ (42) മൃതദേഹം റിയാദിലെയും നജ്റാനിലെയും നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കണ്ണൂരിലെ സ്വന്തം വസതിയിൽ സംസ്കരിച്ചു.
മൃതദേഹം ജന്മനാട്ടിൽ എത്തിക്കുന്നതിനായി കുടുംബവും ബന്ധുക്കളും കെ.എം.സി.സി നജ്റാൻ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കെ.എം.സി.സി നജ്റാൻ വെൽഫെയർ വിങ്ങിെൻറയും പ്രസിഡൻറ് സലീം ഉപ്പളയുടെയും നേതൃത്വത്തിൽ സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെയും ഇന്ത്യൻ എംബസിയിലെയും സങ്കീർണമായ നിയമനടപടികളും യാത്രാരേഖകളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അതിവേഗം പൂർത്തിയാക്കി തിങ്കളാഴ്ചയാണ് ഭൗതികശരീരം നാട്ടിലേക്ക് അയച്ചത്.
പ്രവാസലോകത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാൻ സമയബന്ധിതമായി നൽകിയ സഹായത്തിനും വലിയ പിന്തുണയ്ക്കും സുബാഷിന്റെ കുടുംബവും നാട്ടുകാരും കെ.എം.സി.സി പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

