Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ജ്‌​റാ​നി​ൽ...

ന​ജ്‌​റാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു

text_fields
bookmark_border
Dinesh
cancel
camera_alt

ദി​നേ​ശ്

ന​ജ്‌​റാ​ൻ: സൗ​ദി അ​റേ​ബ്യ​യി​ലെ ന​ജ്‌​റാ​നി​ന​ടു​ത്തു​ള്ള ബ​ദ​ർ അ​ൽ ജ​നൂ​ബി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ദി​നേ​ശി​െൻറ മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ച്ചു. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ബ​ദ​ർ അ​ൽ ജ​നൂ​ബി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

അ​പ​ക​ട​ത്തി​ന് ശേ​ഷം ബ​ദ​ർ അ​ൽ ജ​നൂ​ബ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം, ന​ജ്‌​റാ​നി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗം റി​യാ​ദി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. റി​യാ​ദി​ൽ​നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ​ത്തി​ക്കു​ക​യും, അ​വി​ടെ​നി​ന്ന് രാ​ജ​സ്ഥാ​നി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ൽ എ​ത്തി​ച്ച് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി വ​ള​ൻ​റി​യ​റും കെ.​എം.​സി.​സി ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ലീം ഉ​പ്പ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​വി​ധ സൗ​ദി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും എം​ബ​സി അ​ധി​കൃ​ത​രു​മാ​യും ഏ​കോ​പ​നം ന​ട​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan mancrematedSaudi ArabiaRoad Accident
News Summary - ന​ജ്‌​റാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു
Next Story