നജ്റാനിൽ ഹൃദയാഘാതം മൂലം മരിച്ച നൗഷാദിന്‍റെ മൃതദേഹം ഖബറടക്കി
text_fieldsഅബഹ: കഴിഞ്ഞ ചൊവ്വാഴ്ച നജ്റാനിൽ ഹൃദയാഘാതം മൂലം മരിച്ച തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ അബ്ദുൽ കാദറിന്‍റെ മകൻ നൗഷാദിന്‍റെ (52) മൃതദേഹം ഖബറടക്കി. നജ്റാനിലെ അൽ ഫൈസലിയ മഖ്ബറയിലാണ് മറമാടിയത്.
ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ചുവർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ന് ശരീര വേദനയെ തുടർന്ന് നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനം മരണകാരണമാകുകയായിരുന്നു. നജ്റാൻ പ്രതിഭ റിലീഫ് കൺവീനറും സി.സി.ഡബ്ല്യു മെമ്പറുമായ അനിൽ രാമചന്ദ്രൻ, അബ്ദുൽ സലീം ഉപ്പള (കെ.എം.സി.സി) എന്നിവർ രേഖകൾ ശരിയാക്കാൻ രംഗത്തുണ്ടായിരുന്നു.
മൻശാദ് ലത്തീഫി (ഐ.സി.എഫ്), മുഹമ്മദ് അലി ചെന്ത്രാപ്പിന്നി (തനിമ), ഖത്തറിൽ നിന്നെത്തിയ ബന്ധുക്കളായ ആസിഫ്, അൻസീർ, ഷൈനി, ആർ.സി കോള കമ്പനിയിലെ സഹപ്രവർത്തകർ എന്നിവർ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. ഭാര്യ: സബീന നൗഷാദ്. മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

