ജുബൈലിൽ നിര്യാതനായ മധ്യപ്രദേശ് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsയൂനുസ് ഖാൻ
ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മധ്യപ്രദേശ് സ്വദേശി യൂനുസ് ഖാൻ അബ്ദുല്ലത്തീഫിന്റെ (58) മൃതദേഹം ജുബൈലിൽ സംസ്കരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഔദ്യോഗിക നടപടിക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ നേതൃത്വം നൽകി. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു യൂനുസ് ഖാൻ. പിതാവ്: അബ്ദുല്ലത്തീഫ്. മാതാവ്: കുബ്ര ബീ. ഭാര്യ: ഇസ്റാർ ബാനു. മക്കൾ: ഒവൈസ് ഖാൻ, സഹൽ ഖാൻ, സുഹൈൽ ഖാൻ, ഗിൽമാൻ ഖാൻ, ഇശ്രത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

