Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ മരിച്ച...

റിയാദിൽ മരിച്ച ബാബുരാജിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
baburaj 7676
cancel
Listen to this Article

റിയാദ്: കഴിഞ്ഞ ദിവസം റിയാദ് സുലൈ നാദക്​ കമ്പനിയുടെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത മലപ്പുറം വേങ്ങര ഒതുക്കുങ്ങൽ ചോലക്കോട് വീട്ടിൽ ബാബുരാജിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്​ച രാത്രി 11.45ന് റിയാദിൽനിന്ന്​ കോഴിക്കോ​ട്ടേക്ക്​ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ്​ കൊണ്ടുപോയത്​. ബന്ധുക്കൾ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്​കരിച്ചു. 10 വർഷത്തോളമായി നാദക്​ കമ്പനിയിൽ സെയില്‍സ് ജീവനക്കാരനാണ്.

പിതാവ്: വേലായുധൻ, മാതാവ്: ജാനകി, ഭാര്യ: സജ്‌ന, മക്കൾ: സിൻഷാ, സിബിൻ, സംവൃത.

മൃതദേഹം നാട്ടിലയക്കുന്നതിന്​ ആവശ്യമായ നടപടികൾ പൂർത്തീകരിച്ചത്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ഹനീഫ മുതുവല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - body of Baburaj who died in Riyadh brought home
Next Story