Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ കോവിഡ്​...

റിയാദിൽ കോവിഡ്​ ബാധിച്ച്​ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം സംസ്​കരിച്ചു

text_fields
bookmark_border
റിയാദിൽ കോവിഡ്​ ബാധിച്ച്​ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം സംസ്​കരിച്ചു
cancel

റിയാദ്: കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളിയുടെ മൃതദേഹം റിയാദിന്​ സമീപം സംസ്​കരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി കളത്തില്‍ ചന്ദ്ര​െൻറയും പ്രേമയുടെയും മകന്‍ ബിനോയ് ചന്ദ്ര​െൻറ (50) മൃതദേഹമാണ്​ റിയാദിൽ നിന്നും 240 കിലോമീറ്റർ അകലെ ദവാദ്മിയിൽ സംസ്കരിച്ചത്.

25 വര്‍ഷത്തിലേറെയായി സൗദിയിൽ പ്രവാസിയായ ബിനോയ് ചന്ദ്രന്‍ സ്വന്തമായി ബിസിനസ്​ നടത്തുകയായിരുന്നു. അല്‍മറായി തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ലേഖ, വിദ്യാർഥികളായിരുന്ന ആദിത്യ, അഭിമന്യു, ആരാധ്യ എന്നിവരോടൊപ്പം കുടുംബസമേതം റിയാദിലായിരുന്നു താമസിച്ചിരുന്നത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹം സംസ്​കരിക്കാൻ കാലതാമസം നേരിടുമെന്നതിനാൽ റിയാദിലുള്ള കുടുംബത്തെ നാട്ടില്‍ അയക്കുന്നതും വൈകുമെന്ന്​ മനസിലാക്കി സാമൂഹിക പ്രവർത്തകർ സൗദി അധികൃതരിൽ നിന്നും പ്രത്യേക അനുമതി കരസ്ഥമാക്കിയാണ് മൃതദേഹം സംസ്കരിച്ചത്.

കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തി​െൻറ നേതൃത്വത്തില്‍ ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. സംസ്കാര ചടങ്ങിൽ കേളി ജീവകാരുണ്യ പ്രവർത്തകരും മറ്റു സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh​Covid 19Covid Death
Next Story