വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
text_fieldsഅനിൽകുമാർ
റിയാദ്: കഴിഞ്ഞദിവസം റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. റിയാദിലെ നദീം-ഖുറൈസ് റോഡിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ ചാലോട് പൂങ്കാവനത്തിൽ കണിയാങ്കണ്ടി അനിൽകുമാർ (46) ആണ് മരിച്ചത്. ഭാര്യ: ജിംന. മക്കള്‍: അവന്തിക, അൻഷിക. പരേതനായ നാരായണൻ-കണിയാങ്കണ്ടി പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ.കെ. സന്തോഷ്, കെ.കെ. സനല്‍, കെ.കെ. ഷാഹിന്‍.
മൃതദേഹം റിയാദിൽനിന്ന് കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലെത്തിച്ചു. സാമൂഹിക പ്രവർത്തകരും ഹെൽപ് ഡെസ്ക് റിയാദ് അംഗങ്ങളും കണ്ണൂർക്കാരുടെ കൂട്ടായ്മയായ കിയോസ് എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് കണ്ണൂർ, മെഹബൂബ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അനിൽകുമാറിന്റെ നിര്യാണത്തിൽ റിയാദ് ടാക്കീസ് അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

