Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range യാംബു തുറമുഖത്ത് സ്‌ഫോടകവസ്തു നിറച്ച ബോട്ട്; തടഞ്ഞു നശിപ്പിച്ചുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം
text_fieldsbookmark_border
യാംബു: ചെങ്കടലിൽ യാംബു തുറമുഖത്തിന് സമീപം കണ്ടെത്തിയ റിമോട്ട് നിയന്ത്രിത സ്‌ഫോടകവസ്തു നിറച്ച ബോട്ട് സൗദി നാവികസേന തടഞ്ഞുവെച്ചു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 6.40നാണ് ചെങ്കടലിൽ കപ്പൽ തടഞ്ഞുനിർത്താനും ആക്രമണം തുടങ്ങുന്നതിനുമുമ്പ് നശിപ്പിക്കാനും സൗദി നാവികസേനക്ക് കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും രാജ്യത്തിെൻറ ദേശീയ കഴിവുകളും സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിടുന്ന ശത്രുതാപരമായ ശ്രമങ്ങൾക്കെതിരെ മന്ത്രാലയം കർശന നടപടി സ്വീകരിക്കുമെന്നും അൽ മാലിക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
