Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈൽ ഫനാതീർ ബീച്ചിൽ വിനോദ നൗകകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
ജുബൈൽ ഫനാതീർ ബീച്ചിൽ വിനോദ നൗകകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
cancel

ജുബൈൽ: സൗദി കിഴക്കൻ മേഖലയിലെ പ്രസിദ്ധമായ ജുബൈൽ അൽ-ഫനാതീർ ബീച്ചിൽ രണ്ട് പിക്നിക് ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കടലിൽ വിനോദത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു സ്പീഡ് ബോട്ടുകളാണ് കൂട്ടിയിടിച്ചത്. മരിച്ചയാളും പരിക്കേറ്റവരും സ്വദേശികളാണ്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ബോട്ട് അപകടത്തെക്കുറിച്ച് ദമാമിലെ സെർച്ച് ആൻഡ് റെസ്ക്യൂ കോർഡിനേഷൻ സെന്ററിന് റിപ്പോർട്ട് ലഭിച്ചതായി അതിർത്തി രക്ഷാധികാരി വക്താവ് കേണൽ മെസ്ഫർ ബിൻ ഘാനം അൽ ഖുറൈനി അറിയിച്ചു.

ബോട്ടുകളുടെയും കപ്പലുകളുടെയും വാട്ടർ ക്രാഫ്റ്റി​െൻറയും ഉടമകളോട് നൗകകൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും ബോർഡർ ഗാർഡ് എമർജൻസി സഹായം ആവശ്യമുണ്ടെങ്കിൽ 994 ഫോണുമായി ബന്ധപ്പെടാനും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - boat accident at saudi
Next Story