ബി.എം. നാസർ കരുനാഗപ്പള്ളിക്ക് യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന ബി.എം. നാസറിനുള്ള ഇസ്ലാഹി സെൻററിെൻറ ഉപഹാരം അബൂബക്കർ മേഴത്തൂർ
നൽകുന്നു
യാംബു: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ബി.എം. നാസർ കരുനാഗപ്പള്ളിക്ക് യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി. സംഘടനയുടെ യാംബു സെൻറർ പബ്ലിക് റിലേഷൻ കൺവീനറായിരുന്നു ബി.എം. നാസർ. സെൻറർ പ്രസിഡൻറ് ഷമീർ സുലൈമാൻ മുവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ, ആർ.സി സെൻറർ പ്രസിഡൻറ് മുഹമ്മദ് ഫൈസി, മീഡിയ പ്രവർത്തകൻ അനീസുദ്ദീൻ ചെറുകുളമ്പ്, ഹസ്ബുല്ല ഖാൻ, ഹാഫിസ് റഹ്മാൻ മദനി, അസ്ലം കുനിയിൽ, അബ്ദുന്നാസർ, മുഹമ്മദ് അഷ്റഫ്, ഫമീർ വയലിൻ, അലി വെള്ളക്കാട്ടിൽ, അബ്ദുൽ അസീസ് കാവുമ്പുറം എന്നിവർ സംസാരിച്ചു. ബി.എം. നാസറിനുള്ള ഇസ്ലാഹി സെൻററിെൻറ ഉപഹാരം അബൂബക്കർ മേഴത്തൂർ നൽകി. അബ്ദുൽ അസീസ് സുല്ലമി സമാപന പ്രസംഗം നടത്തി. ബി.എം. നാസർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഫാറൂഖ് കൊണ്ടേത്ത് സ്വാഗതവും നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു.
നഹ്ദി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി
ജിദ്ദ: അൽ നഹ്ദി മെഡിക്കൽ കമ്പനിയിൽനിന്നു മൂന്നര പതിറ്റാണ്ട് കാലത്തെ സേവനത്തിനുശേഷം പിരിഞ്ഞുപോകുന്ന ഹസ്സൻ ബാബു (ബാബു നഹ്ദി), പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ജീവനക്കാരായ അബ്ദുൽ കരീം എടത്തൊടിക, മജീദ് മുസ്ലിയാർ എന്നിവർക്ക് ടീം ഫുഡ് ആൻഡ് ഫൺ വക യാത്രയയപ്പ് നൽകി. പരിപാടിയിൽ പ്രസിഡൻറ് അബ്ദുറഹ്മാൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് മേൽമുറി ഉദ്ഘാടനം ചെയ്തു.
സാദിഖ് അലി തൃശൂർ, ഷാജി മോൻ എടരിക്കോട്, മുനീർ പരപ്പനങ്ങാടി, മുഹമ്മദലി കണ്ണമംഗലം, അബ്ദുൽ കബീർ കോട്ടപ്പുറം, മുഹമ്മദലി പട്ടിക്കാട്, മൻസൂർ മണ്ണാർക്കാട്, അബ്ദുൽ റൗഫ് മലപ്പുറം, ഉസ്മാൻ ആസിഫ് കോയ കാസർകോട് എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ടീം ഫുഡ് ആൻഡ് ഫൺ വക ഉപഹാരം പ്രസിഡൻറ് അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ഹംദാൻ ബാബു, വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് എന്നിവർ സമ്മാനിച്ചു. സെക്രട്ടറി ഫൈസൽ മമ്പാട് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ സ്വാഗതവും ട്രഷറർ മുഹമ്മദ് ബഷീർ കളത്തിങ്ങൽതൊടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

