ബ്ലൂസ്റ്റാർ ക്ലബ് മുപ്പതാം വാർഷികം ആഘോഷിച്ചു
text_fieldsജിദ്ദയിലെ ബ്ലൂസ്റ്റാർ ക്ലബ് മുപ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് സിഫ് ഭാരവാഹികളെ ആദരിച്ചപ്പോൾ
ജിദ്ദ: പ്രവാസി കായികരംഗത്തെ പ്രമുഖ കൂട്ടായ്മയായ ബ്ലൂസ്റ്റാർ ക്ലബ് മുപ്പതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ‘കളിച്ചും ചിരിച്ചും 30 ലേക്ക്’എന്ന പേരിൽ ഹറാസാത് മിയാമി വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലൂസ്റ്റാർ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം ഭാരവാഹികൾക്ക് അനുമോദന സദസ്സും സംഘടിപ്പിച്ചിരുന്നു. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ബ്ലൂസ്റ്റാർ ക്ലബ് പ്രസിഡന്റ് ഷരീഫ് പരപ്പൻ അധ്യക്ഷത വഹിച്ചു. സിഫ് ഭാരവാഹികളായ നിസാം മമ്പാട്, നിസാം പാപ്പറ്റ, ഷബീറലി ലാവ, അൻവർ വല്ലാഞ്ചിറ, സഹീർ പുത്തൻ, അബ്ദുൽ ഫതാഹ് എന്നിവർ സംസാരിച്ചു. ക്ലബ് ജനറൽ ബോഡി യോഗം ബ്ലൂസ്റ്റാർ ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബ് അംഗങ്ങളായ അസ്കർ ജൂബിലി, ബാവ പള്ളിശ്ശേരി, ആദം കബീർ എന്നിവർ നയിച്ച മ്യൂസിക്കൽ നൈറ്റും അരങ്ങേറി. ഷരീഫ് സാംസങ്, മുസ്തഫ ഒതുക്കുങ്ങൽ, അസ്കർ ജൂബിലി, അൻവർ ഒതുക്കുങ്ങൽ, റജീഷ് കുട്ടൻ തുടങ്ങിയവർ പരിപാടികൾ നിയ്രന്തിച്ചു. ഷഫീഖ് പട്ടാമ്പി സ്വാഗതവും ഫിറോസ് നീലാമ്പ്ര നന്ദിയും പറഞ്ഞു.
ബ്ലൂസ്റ്റാർ ക്ലബ് പുതിയ ഭാരവാഹികൾ: ഷെരീഫ് പരപ്പൻ (പ്രസി.), ഷഫീഖ് പട്ടാമ്പി (ജന. സെക്ര.), ഫിറോസ് നീലാമ്പ്ര (ട്രഷ.), ഷരീഫ് സാംസങ്, ഷംസുദ്ധീൻ ബവാദി (വൈസ് പ്രസിഡന്റ്), റജീഷ് കുട്ടൻ അരിപ്ര (സെക്രട്ടറി), മുസ്തഫ മേൽമുറി (അസി. ട്രഷ.), അസ്കർ ജൂബിലി, മുസ്തഫ ഒതുക്കുങ്ങൽ (ടീം മാനേജേഴ്സ്), മൂസ മലപ്പുറം (ഹെഡ് കോച്ച്), സമീർ പാണ്ടിക്കാട്, അജീഷ് കരുവാരക്കുണ്ട് (മീഡിയ കോഓഡിനേറ്റേർസ്), ഷഫീഖ് കുഞ്ഞാലി അബീർ, അൻവർ ഒതുക്കുങ്ങൽ, ഷൈജിൽ വാണിയമ്പലം, ആദം കബീർ, സഹീർ ബാവ പള്ളിശ്ശേരി (എക്സിക്യൂട്ടീവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

