ലോറ അലോ സൗദി ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന ആദ്യ യൂറോപ്യൻ വനിത
text_fieldsജിദ്ദ: സൗദി അറേബ്യയിലെ പ്രശസ്ത വിദേശ വനിതയായ ലോറ അലോക്ക് ഡ്രൈവിങ് ലൈസൻസ്. ഡ്രൈവിങ് ലൈസൻസ് നേടുന്ന സൗദിയിലെ ആദ്യ യൂറോപ്യൻ വനിതയായി അങ്ങനെ ലോറ. ഫിൻലൻഡുകാരിയായ ലോറ, സൗദി അറേബ്യയെ കുറിച്ചുള്ള പ്രമുഖ യാത്ര ബ്ലോഗായ ബ്ലൂ അബായയുടെ സ്ഥാപകയാണ്.
റിയാദിലെ ട്രാഫിക് ഒാഫീസിൽ നിന്നാണ് ലോറക്ക് ലൈസൻസ് ലഭിച്ചത്. ലൈസൻസ് ലഭിച്ച വിവരം ട്വിറ്ററിൽ അറിയിച്ച അവർ, ലൈസൻസ് നേടുന്ന ആദ്യ യൂറോപ്യൻ വനിതയാണ് താനെന്ന് ട്രാഫിക് അധികൃതർ പറഞ്ഞെന്നും സൂചിപ്പിച്ചു. നടപടി ക്രമങ്ങൾ ലളിതമായും ആയാസ രഹിതമായും നിർവഹിച്ച റിയാദ് ട്രാഫിക് അധികൃതർക്ക് അവർ നന്ദിയും പറഞ്ഞു.
സഞ്ചാര സാഹിത്യകാരിയും ഫോേട്ടാഗ്രാഫറുമായ ലോറ 10 വർഷം മുമ്പാണ് സൗദിയിലെത്തുന്നത്. സൗദിയുടെ ചരിത്രത്തിലും സംസ്കാരത്തിലും പ്രകൃതിയിലും ആകൃഷ്ടയായ അവർ ഇൗ വിശിഷ്ട ദേശത്തെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യം സ്വയം സ്വീകരിക്കുകയായിരുന്നു.

സൗദി ടൂറിസത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിയ ആദ്യ വനിതയാകുകയായിരുന്നു അങ്ങനെ അവർ. അതിനായി 2010ൽ അവർ തുടങ്ങിയ ‘ബ്ലൂ അബായ’ എന്ന ബ്ലോഗ് ലോക പ്രശസ്തമാണ്. ആ ബ്ലോഗ് വഴി സൗദി അറേബ്യയുടെ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളെ അവർ േലാകത്തിന് കാട്ടിക്കൊടുത്തു. 2013ൽ ഏറ്റവും മികച്ച ഏഷ്യൻ വെബ്ലോഗ് ആയി ബ്ലൂ അബായ തിരഞ്ഞെടുക്കപ്പെട്ടു.
സൗദി ടൂറിസത്തിന് നൽകുന്ന പിന്തുണ പരിഗണിച്ച് 2014ൽ സൗദി എക്സലൻസ് ഇൻ ടൂറിസം അവാർഡിന് തെരഞ്ഞെടുത്തു. 2017ൽ അറബ് ലോകത്ത് വസിക്കുന്ന ഏറ്റവും സ്വാധീനശേഷിയുള്ള 10 വിദേശ വ്യക്തികളിൽ ഒരാളായി അംഗീകരിച്ചു. സൗദി ടൂറിസം േപ്രാത്സാഹിപ്പിക്കുന്നതിനായി ‘ഇൻസ്പയേർഡ് ബൈ അറേബ്യ’ എന്ന പേരിൽ സമ്മാനങ്ങളും സ്മരണികകളും നൽകുന്ന ഒരു ഷോപ്പ് 2013ൽ അവർ ആരംഭിച്ചു. സൗദി അറേബ്യക്ക് വേണ്ടി ലോറ നൽകിയ സേവനങ്ങൾക്കുള്ള മികച്ച പാരിതോഷികം തന്നെയായി അവർക്ക് അംഗീകാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
