Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലൂ സ്​റ്റാർ സോക്കർ ഫെസ്​റ്റ്​ ബ്ലാസ്​റ്റേഴ്‌സ് എഫ്.സിക്കും സ്നേഹ സ്പർശം ജിദ്ദ എഫ്.സിക്കും സ്പോർട്ടിങ് യുണൈറ്റഡിനും ജയം

text_fields
bookmark_border
ബ്ലൂ സ്​റ്റാർ സോക്കർ ഫെസ്​റ്റ്​ ബ്ലാസ്​റ്റേഴ്‌സ് എഫ്.സിക്കും സ്നേഹ സ്പർശം ജിദ്ദ എഫ്.സിക്കും സ്പോർട്ടിങ് യുണൈറ്റഡിനും ജയം
cancel

ജിദ്ദ: ബ്ലൂ സ്​റ്റാർ സ്പോർട്സ് ​ ക്ലബി​​െൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടക്കുന്ന സോക്കർ ഫെസ്​റ്റിൽ തുടർച്ചയായ രണ്ടു ജയങ്ങളോടെ സൂപ്പർ ഫെസ്​റ്റിൽ ബ്ലാസ്​റ്റേഴ്​സ്​ എഫ്.സിയും അണ്ടർ 17 വിഭാഗത്തിൽ സ്പോർട്ടിങ് യുണൈറ്റഡും ഫൈനലിലേക്ക്​. ബ്ലാസ്റ്റേഴ്‌സ് എഫ്.സി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ശറഫിയ്യ ട്രേഡിങ്ങ് സബീൻ എഫ്.സിയെയും സ്പോർട്ടിങ് യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് സോക്കർ ഫ്രീക്‌സിനേയുമാണ് തോൽപ്പിച്ചത്. സെക്കൻറ്​ ഡിവിഷൻ മത്സരങ്ങളിൽ സ്നേഹസ്പർശം ജിദ്ദ എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റോയൽ ഫാൽക്കൺ എഫ്.സിയെ പരാജയപ്പെടുത്തി. സാം യൂത്ത് ഇന്ത്യ യങ് ചലഞ്ചേഴ്‌സ്‌ മത്സരം സമനിലയിൽ അവസാനിച്ചു. സ്പോർട്ടിങ് യുണൈറ്റഡിന് വേണ്ടി ജാസിം ഷിനാസ് ആണ് രണ്ടു ഗോളുകളും നേടിയത്.
മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ജാസി ഷിനാസിനുള്ള പുരസ്‌കാരം സലിം കണ്ണൂർ സമ്മാനിച്ചു. സെക്കൻഡ് ഡിവിഷനിലെ ആദ്യ മത്സരത്തിൽ മുനി കരിമ്പിരിക്കാടനും ഷമീർ ബാബുവും നേടിയ ഗോളുകളിലൂടെയായിരുന്നു സ്നേഹസ്പർശം ജിദ്ദ എഫ്.സിയുടെ വിജയം. റോയൽ ഫാൽക്കൺ എഫ്.സിയുടെ ഏക ഗോൾ ഷഹൂദ് അലിയുടെ ബൂട്ടിൽ നിന്നായിരുന്നു.

രണ്ടാം മത്സരത്തിൽ സാം യൂത്ത് എഫ്.സിയും യങ് ചാലഞ്ചേഴ്‌സ് എഫ്.സിയും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. യങ് ചാലഞ്ചേഴ്‌സിന് വേണ്ടി നിസാമുദ്ദീനാണ് രണ്ടു ഗോളുകളും നേടിയത്. സൽമാൻ ഫാരിസ്, തനിഹ് എന്നിവർ യൂത്ത് ഇന്ത്യ എഫ്.സിക്കു വേണ്ടി ഗോളുകൾ സ്കോർ ചെയ്തു. ജിദ്ദ എഫ്.സിയുടെ ഷമീർ ബാബു, യങ് ചാലഞ്ചേഴ്സി​​​െൻറ നിസാമുദ്ദീൻ എന്നിവരെ മത്സരങ്ങളിലെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. അവസാന വിസിൽ വരെ വാശിയേറിയ ഉജ്വല പോരാട്ടം കണ്ട സൂപ്പർ ലീഗ് മത്സരത്തിൽ ഷറഫിയ ട്രേഡിങ്ങ് സബീൻ എഫ്.സിയുടെ രണ്ടു ഗോളുകളും അസ്​ലമി​​െൻറ ബൂട്ടിൽ നിന്നായിരുന്നു. അബ്്ദുല്ല ഹസ്സൻ, ജഗീഷ് (2), കമാലുദ്ധീൻ, എന്നിവർ ബ്ലാസ്​റ്റേഴ്‌സ് എഫ്.സിക്ക് വേണ്ടി ഗോളുകൾ നേടി.


ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ, വി.കെ റഉൗഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പി. ഷംസുദ്ദീൻ, അൻവർ വല്ലാഞ്ചിറ, വി.എം ഇബ്രാഹിം, കെ.സി മൻസൂർ, അംജദ് വാഴക്കാട്, റാസിഖ് ഫാൽക്കൺ, അമീർ ചെറുകോട്, പി.കെ സിറാജ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. മലബാരി കിച്ചൺസ് എം ഡി. വി.എം ഇബ്രാഹിം, വി.കെ റഉൗഫ് എന്നിവർ വിവിധ സമ്മാനങ്ങൾ നൽകി. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ബ്ലാസ്​റ്റേഴ്‌സ് എഫ്.സിയുടെ അബ്്ദുല്ല ഹസ്സന് പി.കെ സിറാജ് (ഗൾഫ്​ മാധ്യമം) സമ്മാനം നൽകി. കണികൾക്കായി ഒരുക്കിയ സോണാഷ് ബംബർ പ്രൈസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - blue star soccer fest-saudi-saudi news
Next Story