Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തസമ്മർദ്ദം: കൊല്ലം സ്വദേശി അൽഅഹ്സയിൽ മരിച്ചു

text_fields
bookmark_border
navas basheer
cancel
camera_alt

നവാസ് ബഷീർ

ദമ്മാം: രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കൊല്ലം സ്വദേശി കിഴക്കൻ സൗദിയിലെ അൽഅഹ്സയിൽ മരിച്ചു. പള്ളിമുക്ക് വടക്കേവിള കയ്യാലക്കൽ തോപ്പുവയൽ വീട്ടിൽ നവാസ് ബഷീർ (48) ആണ് മരിച്ചത്.

ഹസ മസ്‌റൂയിയായിൽ താമസിച്ചിരുന്ന നവാസിനെ നാലു ദിവസം മുമ്പ് രക്തസമ്മർദ്ദം വർധിച്ചതിനാൽ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാവിലെയാണ്​ മരണം. നവയുഗം സാംസ്​കാരികവേദി ഹസ മേഖല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്‍റ്​ സിയാദിന്‍റെ സഹോദരി പുത്രനാണ്.

പിതാവ്: പരേതനായ ബഷീർ, മാതാവ്: നസീമ ബീവി. ഭാര്യ: ഷാഹിന. മക്കൾ: സൈദാലി, സൽമാൻ. നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കാൻ നടപടി പുരോഗമിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blood pressure: Kollam native dies in Al-Ahsa
Next Story