ബ്ലഡ് ഡോണേഴ്സ് കേരള റിയാദിൽ രക്തദാന ക്യാമ്പ് നടത്തി
text_fieldsകിങ് സഊദി മെഡിക്കൽ സിറ്റി ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച ബ്ലഡ് ഡോണേഴ്സ് കേരള സൗദി ഘടകത്തിന്റെയും പൊന്നാനി പ്രവാസി കൂട്ടായ്മയുടെയും പ്രവർത്തകർ
റിയാദ്: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സൗദി അറേബ്യയും പൊന്നാനി പ്രവാസി കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ബി.ഡി.കെ മലപ്പുറം ഘടകത്തിന്റെയും പൊന്നാനി കൂട്ടായ്മയുടെയും ഭാരവാഹിയായ, അകാലത്തിൽ പൊലിഞ്ഞുപോയ മനാഫിന്റെ സ്മരാണാർഥമാണ് റിയാദ് കിങ് സഊദി മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി) രക്തദാന ക്യാമ്പ് നടത്തിയത്. നൂറിലധികം പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് ഡോ. കെ.വി. തമ്പി ഉദ്ഘാടനം ചെയ്തു. പൊന്നാനി കൂട്ടായ്മ മുൻ പ്രസിഡന്റ് കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഫസൽ ചാലാട്, അബ്ദുൽ ഖാദർ, ഷെഫീഖ്, അഷ്കർ, നൗഫൽ, അമലേന്ദു, അബ്ദുൽ കരിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്സ് കേരള സൗദി പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി സ്വാഗതവും കെ.വി. ബാവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

