Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം ര​ക്ത​ദാ​ന...

ന​വ​യു​ഗം ര​ക്ത​ദാ​ന ക്യാ​മ്പ് ഫെ​ബ്രു​വ​രി 11 ലേ​ക്ക്​ മാ​റ്റി

text_fields
bookmark_border
Blood donation
cancel

ദ​മ്മാം: സൗ​ദി​യി​ലെ പ്ര​സി​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി‍ന്റെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ഈ​മാ​സം 28 ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ര​ക്ത​ദാ​ന​ക്യാ​മ്പ് ഫെ​ബ്രു​വ​രി 11 ലേ​ക്ക്​ മാ​റ്റി​വെ​ച്ച​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ദ​മ്മാം കി​ങ്​ ഫ​ഹ​ദ് സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ചി​ല അ​ടി​യ​ന്ത​ര മെ​യി​ന്‍റ​ന​ൻ​സ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് തീ​യ​തി മാ​റ്റി​യ​ത്.

ഫെ​ബ്രു​വ​രി 11 രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 2.30 വ​രെ ദ​മ്മാം കി​ങ്​ ഫ​ഹ​ദ് സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന​ക്യാ​മ്പ് ന​ട​ക്കും.

നൂ​റു​ക​ണ​ക്കി​ന് ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​രും മ​റ്റു പ്ര​വാ​സി​ക​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത്​ ര​ക്തം ദാ​നം ചെ​യ്യും. 'ര​ക്ത​ദാ​നം മ​ഹാ​ദാ​നം' എ​ന്ന ആ​പ്ത​വാ​ക്യം ഉ​യ​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പ് പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക. എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷി​ബു കു​മാ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0551379492, 0530642511, 0557133992, 0539365117 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - blood donation camp postponed
Next Story