നവോദയ മക്കയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പ്രവർത്തകർ രക്തം നൽകുന്നു
മക്ക: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയവും ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നിരവധി നവോദയ പ്രവർത്തകരും മക്കയിലെ പ്രവാസികളും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി. മക്കയിലെ സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിൽ രാവിലെ 8.30ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 12.30ന് അവസാനിച്ചു.
ജിദ്ദ നവോദയ മക്ക ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഏരിയ പ്രസിഡൻറ് റഷീദ് ഒലവക്കോട്, ഏരിയ കമ്മിറ്റി ഭാരവാഹികളായ ബുഷാർ ചെങ്ങമനാട്, നൈസൽ പത്തനംതിട്ട, നൗഷാദ് പത്തനാപുരം, ഇംത്യാസ് പത്തനംതിട്ട, സാലിഹ് വാണിയമ്പലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

