ദമ്മാം സെൻട്രൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദമ്മാം: അക്ഷരം ദമ്മാം, പി.ബി.ഡി.എ, ദമ്മാം മലയാളി സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദമ്മാം സെൻട്രൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ നിരവധിയാളുകൾ ആവേശപൂർവം പങ്കുചേർന്നു. ആവശ്യസമയങ്ങളിൽ രക്തലഭ്യത ഉറപ്പുവരുത്തുന്നതിൽ ഇത്തരം ക്യാമ്പുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
ഓരോ തുള്ളി രക്തവും ഒരു ജീവൻ രക്ഷിക്കാനുള്ള അമൂല്യമായ സംഭാവനയാണെന്നും കൂടുതൽ ആളുകൾ ഈ മഹത്തായ ലക്ഷ്യത്തിനായി മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു. രക്തദാനം ആരോഗ്യപരമായി തികച്ചും സുരക്ഷിതമാണെന്നും അത് സമൂഹത്തോടുള്ള വലിയൊരു ഉത്തരവാദിത്തമാണെന്നും സംഘാടകർ ഓർമിപ്പിച്ചു. ഷിനാജ് കരുനാഗപ്പള്ളി, വിനീത് കുട്ടനാട്, ഷിജില ഹമീദ്, ഹമിദ് മരക്കാശ്ശേരി, സജി മോഴച്ചേരി മുട്ടാർ, വിനീഷ് അമ്പലപ്പുഴ, ഹരി പാലക്കാട്, ശ്വാം പ്രകാശ്, ആതിര കൃഷ്ണൻ, ശ്രീജിത്ത്, സനൽ, ഗോഗുൽ അമ്പലപ്പുഴ, പ്രജിത്ത് (ഡി.എം.സി), ശിഹാബ് കപ്പൂർ, സമീർഷാൻ കൊല്ലം, സൽമാൻ പാണക്കാട്, അഷ്റഫ്, അശ്വതി വിനീഷ്, വീണ വിനീത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

