രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും ഖത്വീഫ് ക്ലാസിക് കാബും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പ്
ദമ്മാം: ലോക രക്തദാനദിനത്തോടനുബന്ധിച്ച് പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും ഖത്വീഫ് ക്ലാസ്സിക് കാബും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖ്വതീഫ് സെൻട്രൽ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം നൽകാനെത്തി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഡോ. റദ അലിയദ് (സൂപ്പർ വൈസർ), ഹുശെസൻ അൽ സുവെഹ്, മുസ്തഫ (പി.ബി.ഡി.എ കോഓഡിനേറ്റർ ഷിനാജ്), സമദ് (ക്യു.സി.സി ജോയന്റ് സെക്രട്ടറി) മുനീർ എന്നിവർ നേതൃത്വം നൽകി. രക്തദാനം നടത്തിയ എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണവും ചെയ്തു.

