രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദിലെ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ വുമൺസ് വിങ്, ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സഹൽ പെരുമ്പാവൂർ, വനിത വേദി കോഓഡിനേറ്റർ നൗറീൻ ഷാ, നെജു കബീർ എന്നിവർ നേതൃത്വം നൽകി. വുമൻസ് കലക്ടീവ് പ്രസിഡന്റ് നസ്രിയ ജിബിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാർത്തിക രാജ് ആമുഖ പ്രഭാഷണം നടത്തി.
ഡോ. ആമിന സെറീൻ ഉദ്ഘാടനം ചെയ്തു. റഹ്മാൻ മുനമ്പത്ത്, സുരേന്ദ്രൻ, ഷുക്കൂർ ആലുവ, ഹിലാൽ ബാബു, ജയൻ കൊടുങ്ങല്ലൂർ, മനാഫ് ബിൻ മുസ്തഫ, ഷിബു ഉസ്മാൻ, കെ.ബി. ഷാജി, അജീഷ് ചെറുവട്ടൂർ, കബീർ പട്ടാമ്പി, നിതാ ഹിദാഷ്, നൗഷാദ് ആലുവ, സഗീർ അന്ത്രാറത്തറ, ഗഫൂർ കൊയിലാണ്ടി, അലി ആലുവ, പ്രസിഡന്റ് കരീം കാനാമ്പുറം, സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട്, ട്രഷറർ ഡോമിനിക് സാവിയോ, സൗമ്യ തോമസ്, ജിബിൻ സമദ് കൊച്ചി എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി ജിയാ ജോസ് സ്വാഗതവും ട്രഷറർ ഡോ. അമൃത സുഭാഷ് നന്ദിയും പറഞ്ഞു.

