രക്തദാന ക്യാമ്പ്
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് 'രക്തം നൽകൂ ജീവൻ രക്ഷിക്കൂ' ബാനറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷെൻറ നേതൃത്വത്തിൽ റിയാദിലും നാട്ടിലും വിവിധ തരത്തിലുള്ള സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിെൻറ ഭാഗമായിരുന്നു ക്യാമ്പ്. റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി) നടന്ന ക്യാമ്പിൽ അമ്പതോളം പ്രവർത്തകരും സഹപ്രവർത്തകരും രക്തം നൽകി. പ്രസിഡൻറ് നസീർ കുമ്പശ്ശേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അലി വാര്യത്ത്, അസീസ് അലിയാർ, കുഞ്ഞുമുഹമ്മദ്, സിയാവുദ്ദീൻ, യാഷിർ, ജബ്ബാർ കോട്ടപ്പുറം, എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദാലി മാരോട്ടിക്കൽ, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ഷമീർ പോഞ്ഞശേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി കരീം കാനാംപുറം സ്വാഗതവും ട്രഷറർ അമീർ ബീരാൻ നന്ദിയും പറഞ്ഞു.

