ഖസീം പ്രവിശ്യയിൽ രക്തദാന ക്യാമ്പ്
text_fieldsഇന്ത്യൻസ് വെൽഫെയർ ഫോറം ഖസീം പ്രവിശ്യയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖസീം പ്രവിശ്യയിൽ ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) രക്തദാന പരിപാടി സംഘടിപ്പിച്ചു.
മേഖല പ്രസിഡന്റ് മംഗലക്കുടി ബാക്കിർ മുഹിയിദ്ദീനും റീജനൽ മെഡിക്കൽ ടീം സെക്രട്ടറി മധുര ഡോ. ആൻഡോ വ്ലാഡിമിറും നേതൃത്വം നൽകി. സോണൽ സെക്രട്ടറി ട്രിച്ചി റിസ്വാൻ, പബ്ലിക് കമ്യൂണിക്കേറ്റർ വടകരൈ ഹുസൈൻ ഹസ്രത്ത്, ഓഫിസ് സെക്രട്ടറി സിരുകടമ്പൂർ സക്കീർ ഹുസൈൻ നതാമി, ബ്രാഞ്ച് മാനേജർമാരായ വില്ലുപുരം ഗൗസ് ഇഖ്ബാൽ, വടകരൈ ഇസ്മാഈൽ ടൈൽസ്, മയിലാടുംതുറ ഹുസൈൻ മെക്കാനിക്ക്, കുംഭകോണം നദീം, പരമക്കുടി ബറകത്ത് അലി, എൻജി. ഫൈസൽ അഹമ്മദ്, നാഗർകോവിൽ അമീർ, തിരുത്തുറപൂണ്ടി ശിവ, മാന്നാർ അലി എന്നിവർ പങ്കെടുത്തു.
ഡോ. ജഗനാഥൻ, ഡോ. ചക്രവർത്തി, ഡോ. ഹരി രാമചന്ദ്രൻ എന്നിവരെ ആദരിച്ചു. ഡോ. നാസിനിൻ, ആനി റിച്ചാർഡ് മേരി എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു. നിരവധി പേർ രക്തം ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

