ഐ.ഡബ്ല്യു.എഫ് രക്തദാന ക്യാമ്പ്
text_fieldsഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സെൻട്രൽ സോൺ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) റിയാദ് സെൻട്രൽ സോൺ ന്യൂ സനാഇയ ബ്രാഞ്ചും കിങ് സൗത്ത് മെഡിക്കൽ സിറ്റി മൊബൈൽ ബ്ലഡ് ബാങ്കും ചേർന്ന് 24ാമത് ഗ്രാൻഡ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8.30 മുതൽ അഞ്ച് വരെ ന്യൂ സനാഇയ്യ ഇസ്ലാമിക് കോൾ സെന്റർ കാമ്പസിലാണ് രക്തദാനം നടന്നത്. ഇസ്ലാമിക് കാളിങ് ആൻഡ് ഗൈഡൻസ് സെന്റർ തമിഴ് വിങ് മെലവി അഷ്ചേക് അതിഥിയായി. മുഹമ്മദ് റമീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
റിയാദിന്റെ നാനാഭാഗത്തുനിന്നും നൂറിലധികം രക്തദാതാക്കൾ പങ്കെടുത്തു. രക്തം ദാനം ചെയ്ത എല്ലാവർക്കും പ്രശംസാപത്രവും ജ്യൂസും പഴങ്ങളും അടങ്ങിയ ഗിഫ്റ്റ് ബാഗ് സമ്മാനിച്ചു.

