‘കെ.എ.എം.സി മലയാളീസ്’ രക്തദാന ക്യാമ്പ്
text_fields‘കെ.എ.എം.സി മലയാളീസ്’ രക്തദാന ക്യാമ്പ്
മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി സ്റ്റാഫുകളുടെ കൂട്ടായ്മയായ ‘കെ.എ.എം.സി മലയാളീസ്’ രക്തദാന ക്യാമ്പ് നടത്തി. ഹജ്ജ് സീസണിൽ പതിവ് പോലെ എല്ലാ വർഷവും നടത്താറുള്ള ക്യാമ്പ് മുഖ്യമായും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന ഹാജിമാരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കരുതൽ ശേഖരം ഉദ്ദേശിച്ചാണെന്ന് സംഘാടകർ പറഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന ഇന്ത്യൻ ഹാജിമാരുടെ സേവനത്തിന് ഹജ്ജ് മെഡിക്കൽ സെല്ലും കെ.എ.എം.സി മലയാളീസ് കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രക്തദാന ക്യാമ്പിന് ജൈസ്, ഷെബിൽ, നിസാം, ഷബീർ, മിഫാസ് എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ജംഷാദ് ക്യാമ്പ് ഏകോപിച്ചു.

