‘നമ്മൾ ചാവക്കാട്ടുകാർ' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fields'നമ്മൾ ചാവക്കാട്ടുകാർ' ആഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റർ റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു
നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
റിയാദ്: 'നമ്മൾ ചാവക്കാട്ടുകാർ' ആഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ കിങ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇതര സംസ്ഥാനക്കാരും സ്ത്രീകളട അടക്കം നിരവധി പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി. ഫെർമിസ് മടത്തൊടിയിൽ ഉദ്ഘാടനം ചെയ്തു. ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും റിൻഷാദ് അബ്ദുള്ള നന്ദിയും പറഞ്ഞു. കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുടെ അനുമോദന സർട്ടിഫിക്കറ്റ് നൂറ അൽ ഖാദിയിൽ നിന്ന് ഫായിസ് ബീരാൻ സ്വീകരിച്ചു. ഷഫീഖ് അലി, സലിം അകലാട്, മിഥുൻ കരുമത്തിൽ, സിറാജുദ്ധീൻ ഓവുങ്ങൽ, അലി പുത്താട്ടിൽ, ഖയ്യൂം മൂന്നാം കല്ല്, ഫവാദ് കറുകമാട്, മുജീബ് എടക്കഴിയൂർ, സലിം പെരുമ്പുള്ളി എന്നിവർ നേതൃത്വം നൽകി.

