ശ്രദ്ധേയമായി പ്രവാസി രക്തദാനക്യാമ്പ്
text_fieldsപ്രവാസി വെൽഫെയർ സംഘടപ്പിച്ച രക്തദാന ക്യാമ്പിന് നേതൃത്വം കൊടുത്തവർ
ദമ്മാം: പ്രവാസി വെൽഫെയറിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 3.30 വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും, ദമ്മാം സൈക്കിൾ ക്ലബ് അംഗങ്ങൾ, സ്ത്രീകളുമടക്കം 150പേർ രക്തം നൽകാനെത്തി.
കിങ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ ,അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജനൽ പ്രസിഡന്റ് അബ്ദുറഹീം തീരൂർക്കാട് , ബ്ലഡ് ഡോണർ കൺവീനർ സലീം കണ്ണൂർ,വെൽഫെയർ വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ, സെക്രട്ടറി റഊഫ് ചാവക്കാട്, റീജനൽ-ജില്ല ഭാരവാഹികളായ, ആഷിഫ് കൊല്ലം, ഷക്കീർ ബിലാവിനകത്ത്, സമീയുല്ല കൊടുങ്ങല്ലൂർ, ജമാൽ പയ്യന്നൂർ, അബ്ദുൽ ഖാദർ, നാസ്സർ വെള്ളിയത്ത്, തൻസീം കണ്ണൂർ, അബ്ദുള്ള സൈഫുദ്ദീൻ, അയ്മൻ സഈദ്,ഷരീഫ് കൊച്ചി, ഷമീം പാപ്പിനിശ്ശേരി, മുഹ്സിൻ ആറ്റശ്ശേരി, എന്നിവർ നേതൃത്വം നൽകി.

