കെ.എ.എം.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ. സുൽത്താൻ അൽ മാലികി മെമന്റോ നൽകുന്നു
മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി രക്തദാന ക്യാമ്പ് നടത്തി. ഹജ്ജിന് മുന്നോടിയായി നടത്തിയ രക്തദാന പരിപാടി ഹജ്ജ് വേളയിൽ ഹോസ്പിറ്റലിലെത്തുന്ന രോഗികൾക്ക് ഏറെ ഉപകരിക്കുന്നതാണ്.
എല്ലാ വർഷവും കെ.എ.എം.സി നടത്തുന്ന ക്യാമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോ. സുൽത്താൻ അൽ മാലികി (എച്ച്.ഒ.ഡി, ബ്ലഡ് ബാങ്ക്) രക്തദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു.
ജംഷാദ് (ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക്) ക്യാമ്പ് ഏകോപിപ്പിച്ചു. കെ.എ.എം.സി എക്സിക്യൂട്ടിവ് അംഗങ്ങളായ ഷഫീക്, അബ്ദുൽ റഹ്മാൻ, അബ്ദുൽ സലാം, മുഹമ്മദ് ഷമീം നരിക്കുനി, അബ്ദുല്ല, റഷീദ്, അൻഫാസ്, ജീൻസിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

