ബ്ലാസ്റ്റേഴ്സ് ജൂനിയർ ചാമ്പ്യൻഷിപ്പിന് വർണാഭമായ തുടക്കം
text_fieldsജിദ്ദ: ബ്ലാസ്റ്റേഴ്സ് എഫ്.സി ജൂനിയർ ചാമ്പ്യൻഷിപ്പിന് ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. മുൻ സിഫ് പ്രസിഡൻറ് ഹിഫ്‌സുറഹ്‌മാൻ മേള ഉദ്ഘാടനം ചെയ്തു. സിഫ് ആക്ടിങ് പ്രസിഡൻറ് നിസാം മമ്പാട്, ജനറൽ സെക്രട്ടറി ഷബീറലി ലാവ, ഒ.ഐ.സി.സി നേതാവ് അബ്്ദുൽ മജീദ് നഹ, നവോദയ പ്രസിഡൻറ് ഷിബു തിരുവനന്തപുരം, സലാഹു, ഓവുങ്ങൽ മുഹമ്മദലി, സലിം പുത്തൻ, ഫിറോസ് ചെറുകോട്, ചെറിയ മുഹമ്മദ് ആലുങ്ങൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
അണ്ടർ 15, അണ്ടർ 13 വിഭാഗങ്ങളിലായി 15 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. അണ്ടർ-15 മത്സരങ്ങളിൽ സ്പോർട്ടിങ് യുണൈറ്റഡ് എ, സോക്കർ ഫ്രീക്സ് എ, അനക്കിഷ് എഫ്.സി, ജിദ്ദ ഇലവൻ എന്നീ ടീമുകളും, അണ്ടർ -13 ൽ മലർവാടി സ്‌ട്രൈക്കേഴ്‌സ്, സോക്കർ ഫ്രീക്സ് എ, സ്പോർട്ടിങ് യുണൈറ്റഡ് എ എന്നിവരും വിജയിച്ചു. അണ്ടർ -13 ലെ ടാലെൻറ് ടീൻസ് എ, അനക്കിഷ് എഫ്.സി മത്സരം സമനിലയിൽ അവസാനിച്ചു.വി.പി മുസ്തഫ, സക്കീർ, സൈതലവി നരിക്കുന്നൻ, ഷബീറലി ലാവ, ശാക്കിർ ചാവക്കാട്, റാഫി കാലിക്കറ്റ്, അഹമ്മദ് മുസ്ലിയാരകത്ത്, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ മികച്ച കളിക്കാർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എല്ലാ വ്യാഴാഴ്ചയും, ശനിയാഴ്ചയുമാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
