ഖത്തീഫിൽ സ്ഫോടനത്തിൽ തകർന്ന കാറിൽ വൻ ആയുധശേഖരം
text_fieldsറിയാദ്: വ്യാഴം വൈകിട്ട് ദമ്മാമിനടുത്ത് ഖത്തീഫിൽ സ്ഫോടനത്തിൽ തകർന്ന കാറിൽ വൻ ആയുധശേഖരം. ഖത്തീഫിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തെരയുകയായിരുന്ന രണ്ടുപേർ കാറിനുള്ളിൽ വെന്തുമരിച്ചിരുന്നു.
കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ യന്ത്രത്തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.
ആയുധങ്ങളുടെ ചിത്രങ്ങൾ ഇന്നലെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. അഞ്ചുമാസം മുമ്പ് അൽ അഹ്സയിൽ നിന്ന് മോഷ്ടിക്കപ്പെട്ട കാറാണ് മയാസ് ഡിസ്ട്രിക്ടിൽ കത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മോഷ്ടിച്ചെടുത്ത ശേഷം ഖത്തീഫ് ഗവർണറേറ്റിൽ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിച്ച് വരികയായിരുന്നു ടൊയോട്ട സെക്വായ കാർ.
സംഭവത്തിൽ മരിച്ച രണ്ടുപേരുടെയും വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണ് സുരക്ഷസേന. അവാമിയയിൽ നിരവധി അക്രമസംഭവങ്ങളിൽ പൊലീസ് തേടുന്ന മുഹമ്മദ് ശുമയീൽ, ഫാദിൽ ഹമാദി എന്നിവരാണ് മരിച്ചതെന്നാണ് സൂചന.
ഇതുമായി ബന്ധെപ്പട്ട മൂന്നുപേർക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയിട്ടുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
