Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ്ലാക്ക് ആൻഡ് വൈറ്റ്...

ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി സൂപ്പർ കപ്പ് ക്വാർട്ടർ ​ഫൈനൽ നാളെ

text_fields
bookmark_border
ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി സൂപ്പർ കപ്പ് ക്വാർട്ടർ ​ഫൈനൽ നാളെ
cancel
camera_alt

അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്​റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾ

റിയാദ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി സൂപ്പർ കപ്പ് ടൂർണമെൻറി​െൻറ ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ വ്യാഴാഴ്​ച നടക്കും. ആദ്യ മത്സരത്തിൽ കരുത്തരായ ഫ്യൂച്ചർ മൊബിലിറ്റി ലോജിസ്​റ്റിക്സ് യൂത്ത് ഇന്ത്യ എഫ്.സി, ടൂർണമെൻറിലെ കറുത്ത കുതിരകളായ എഫ്.സി. ദാർ അൽ ബൈദയെ നേരിടും.

രണ്ടാമത്തെ മത്സരത്തിൽ സെവൻസിലെ കൊമ്പന്മാരായ കാഫ് ലോജിസ്​റ്റിക്സ് റിയാദ് ബ്ലാസ്​റ്റേഴ്‌സ് എഫ്.സി, യുവതാരങ്ങളുമായി പോരിനിറങ്ങുന്ന സ്പോർട്ടിങ് എഫ്.സിയെ നേരിടും. മൂന്നാമത്തെ മത്സരത്തിൽ കന്നിയങ്കത്തിൽ കൈവിട്ട വിജയം തിരിച്ചുപിടിച്ച കനിവ് റിയാദ്, സെവൻസി​െൻറ കളിയറിഞ്ഞു കളിക്കുന്ന റിയൽ കേരള എഫ്.സിയുമായി ഏറ്റുമുട്ടും.

അവസാന ക്വാർട്ടർ മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി സീസൺ രണ്ടിലെ റണ്ണേഴ്സ് അപ്പായ ഇറ ട്രാവൽസ് ബ്ലാസ്​റ്റേഴ്‌സ് എഫ്.സി വാഴക്കാട്, ബൈ ടീം ബെർത്തോടെ വരുന്ന സുലൈ എഫ്.സിയെയാണ് നേരിടുന്നത്. വെള്ളിയാഴ്​ച സെമിഫൈനലും ഫൈനലും നടക്കും. ഒന്നാം കളിയിലെ വിജയികൾ മൂന്നാം കളിയിലെ വിജയികളുമായും, രണ്ടാം കളിയിലെ വിജയികൾ നാലാം കളിയിലെ വിജയികളുമായും സെമിഫൈനലിൽ ഏറ്റുമുട്ടും.

തുടർന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിലെ വിജയികൾക്ക് ടൂർണമെൻറ്​ മുഖ്യ പ്രയോജകരായ ഫ്രണ്ടി മൊബൈൽ, ടൈറ്റിൽ സ്പോൺസർമാരായ എ.ബി.സി കാർഗോ, മറ്റ് സ്പോൺസർമാർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും. ടൂർണമെൻറ്​ വിജയത്തിനായി എല്ലാ ടീമുകളും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് കമ്മിറ്റി ചെയർമാൻ ബഷീർ കാരന്തൂർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhquarter-finals
News Summary - ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി സൂപ്പർ കപ്പ് ക്വാർട്ടർ ​ഫൈനൽ നാളെ
Next Story