'ബ്ലാക്ക് ഹാറ്റ്' സൈബർ സുരക്ഷ പ്രദർശനം ഇന്ന് സമാപിക്കും
text_fields‘ബ്ലാക്ക് ഹാറ്റ്’ സൈബർ സുരക്ഷ പ്രദർശന പരിപാടി
റിയാദ്: സൈബർ സുരക്ഷ സംബന്ധിച്ച ലോകത്തിലെ വലിയ സാങ്കേതികവിദ്യ ഇവന്റായ 'ബ്ലാക്ക് ഹാറ്റ്' പ്രദർശന പരിപാടി റിയാദിൽ വ്യാഴാഴ്ച സമാപിക്കും. റിയാദ് ഫ്രണ്ട് എക്സിബിഷൻ സെന്ററിൽ ചൊവ്വാഴ്ചയാണ് പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലു ശൈഖ് ഉദ്ഘാടനം ചെയ്തത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരെ അദ്ദേഹം സ്വാഗതം ചെയ്തു.
ആഗോളതലത്തിൽ സൈബർ സുരക്ഷ മേഖലയിലെ പ്രധാന സാങ്കേതിക പരിപാടിയായ 'ബ്ലാക്ക് ഹാറ്റ്' റിയാദിൽ സംഘടിപ്പിക്കുന്നതിലും ആതിഥ്യമരുളുന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിവും പരിചയവുമുള്ള നൂറുകണക്കിന് സൗദി യുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 35 രാജ്യങ്ങളിൽനിന്നുള്ള തങ്ങളുടെ എതിരാളികളുമായി അവർ മത്സരിക്കുകയാണെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

