Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ്...

ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.സി ​ടൂ​ർ​ണ​മെൻറി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.സി ​ടൂ​ർ​ണ​മെൻറി​ന് ഇ​ന്ന് തു​ട​ക്കം
cancel

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ന് അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്‌​കാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മാ​കും. രാ​ത്രി 10-ന്​ ​ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി​യും ന​ഹ്ദ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളും അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തെ വാ​രാ​ന്ത്യ​ങ്ങ​ളി​ലാ​യി ബാ​ക്കി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

ടൂ​ർ​ണ​മെൻറി​ലെ ഗ്രൂ​പ്പ്‌ എ​യി​ൽ യൂ​ത്ത് ഇ​ന്ത്യ, ന​ഹ്ദ എ​ഫ്.​സി, അ​ൽ സാ​ദ് എ​ഫ്.​സി, എ​ഫ്.​സി ദാ​റു​ൽ ബൈ​ദ എ​ന്നീ ക്ല​ബു​ക​ളും, ഗ്രൂ​പ്പ് ബി​യി​ൽ റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി, സോ​ക്ക​ർ ക്ല​ബ്‌ റി​യാ​ദ്, അ​ൽ മു​റൂ​ജ് യു​നൈ​റ്റ​ഡ് എ​ഫ്.​സി, സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി എ​ന്നീ ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ക​നി​വ് റി​യാ​ദ് റെ​യി​ൻ​ബോ എ​ഫ്‌.​സി​യു​മാ​യും, സ​നാ​ഇ​യ്യ പ്ര​വാ​സി റി​യ​ൽ കേ​ര​ള​യു​മാ​യും, ബ്ലാ​സ്​​റ്റേ​ഴ്‌​സ് വാ​ഴ​ക്കാ​ട് സ​ദ്​​വ എ​ഫ്.​സി​യു​മാ​യും, സു​ലൈ എ​ഫ്.​സി ബൈ​ടീ​മാ​യും ക​ള​ത്തി​ലി​റ​ങ്ങും. പ​ര​മ്പ​രാ​ഗ​ത ടീ​മു​ക​ൾ​ക്ക് പു​റ​മെ പു​തി​യ ക്ല​ബ്ബു​ക​ളും ഈ ​ടൂ​ർ​ണ​മെൻറി​ൽ ഭാ​ഗ്യ​പ​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​ത്സ​ര​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ കാ​ര​ന്തൂ​ർ, ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.​സി ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഹ​ക്കീം എ​ന്നി​വ​ർ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ റി​ഫ ഭാ​ര​വാ​ഹി​ക​ൾ, പ്രാ​യോ​ജ​ക​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Black and White FC tournament
Next Story