ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി നയൻസ് ഫുട്ബാൾ വ്യാഴാഴ്ച മുതൽ
text_fieldsബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി നയൻസ് ഫുട്ബാൾ
ടൂർണമെൻറ് ഫിക്സർ പ്രകാശനം ചെയ്യുന്നു
റിയാദ്: എ.ബി.സി കാർഗോയും ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയും ചേർന്ന് സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സീസൺ 2 നയൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച (ഫെബ്രു. 22) ആരംഭിക്കും. ടൂർണമെന്റിന്റെ ഫിക്സർ റിയാദ് 47 സ്പൈസസ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. എ.ബി.സി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ, അറബ് ഡ്രീംസ് കൺസൾട്ടിങ് ഗ്രൂപ് എംഴഡി അമീർ എടത്തനാട്ടുകര, നജീബ്, സാദിഖ് എന്നിവർ ചേർന്നു പ്രകാശനം നിർവഹിച്ചു.
റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) പ്രസിഡന്റ് ബഷീർ ചേലേമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാവിയിൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിന് റിഫക്ക് സ്വന്തമായി ഗ്രൗഡ് കണ്ടെത്തേണ്ടതുണ്ടെന്നും അതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഷീർ ഈങ്ങാപ്പുഴ അധ്യക്ഷത വഹിച്ചു. ഫിക്സർ റിലീസിനുശേഷം ടൂർണമെന്റിൽ ടീമുകൾ പാലിക്കേണ്ട നിർദേശങ്ങൾ ക്ലബിന്റെ ടെക്നിക്കൽ മാനേജർ ബഷീർ കാരന്തൂർ വിവരിച്ചു.
ക്ലബിന്റെ പുതിയ ജഴ്സി പ്രകാശനം കാൻഡിൽ നൈറ്റ് ഇലക്ട്രിക്കൽ േട്രഡിങ് മാനേജിങ് പാർട്ണർ ഷിയാസ് എറണാകുളം നിർവഹിച്ചു. റിഫയിൽ രജിസ്റ്റർ ചെയ്ത 16 ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ കപ്പ് സീസൺ -2 ഉദ്ഘാടന മത്സരം വ്യാഴാഴ്ച രാത്രി 10 മണിക്ക് സുലൈ മുത്തവ പാർക്ക് ഗ്രൗണ്ടിൽ അരങ്ങേറും. ബാക്കി മത്സരങ്ങൾ ഫെബ്രുവരി 23, 27, മാർച്ച് ഒന്ന് തീയതികളിൽ നടക്കും. റിയാദിലെ പ്രാദേശിക ക്ലബ് കളിക്കാർക്ക് പുറമെ കേരളത്തിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള പ്രമുഖ കളിക്കാരും ടീമുകളിൽ അണിനിരക്കും. സൗദി റഫറി അലി അൽ ഖഹ്താനി, സലിം (ഫ്രണ്ടി പേ), ശരീഫ് കാളികാവ് എന്നിവർ സംസാരിച്ചു. ഇൽയാസ് തിരൂർ സ്വാഗതവും അൻസാർ ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

