Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പതനം ഉറപ്പ് -വി.എസ്. ജോയി

text_fields
bookmark_border
vs joy
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​എ​സ്. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജിദ്ദ: ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ശത്രുക്കളായ ബി.ജെ.പിയുടെ പതനം ഉറപ്പാണെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ഇന്ത്യയെ കൊന്നുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് ഇത്തവണ 100 സീറ്റ് പോലും തികക്കാൻ കഴിയില്ല. സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കാൻ ഇന്ത്യയിൽ കോൺഗ്രസ്‌ അല്ലാതെ മറ്റൊരു ബദൽ ഇല്ല. സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി കോൺഗ്രസ്‌ നടപ്പിലാക്കിയ പദ്ധതികൾ എല്ലാം പേരു മാറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്ന മോഡിയും കൂട്ടരും രാജ്യത്തിന്റെ വളർച്ചക്ക് ഉതകുന്ന പരിപാടികളോ പദ്ധതികളോ അവതരിപ്പിക്കാതെ ഇന്ത്യയിലെ ജനങ്ങളെ വർഗീയതയുടെ പേരിൽ വിഭജിക്കുകയാണെന്നും വി.എസ് ജോയി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും ജനാധിപത്യ ഇന്ത്യ കോൺഗ്രസിനെ തിരിച്ചു വിളിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ശറഫിയ കറം ഹോട്ടൽ പ്രിൻസസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസിന്റെ നേതാക്കന്മാർ രാജ്യത്തിന്റെ മണ്ണിൽ മരിച്ചു വീണത് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നുവെങ്കിൽ രാജ്യത്തിന്‌ വേണ്ടി ഒറ്റ രക്തസാക്ഷിത്വം പോലും അവകാശപ്പെടാനില്ലാത്തവരാണ് ഇന്ത്യയിലെ സംഘ പരിവാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി അണിയറയിൽ രഹസ്യ ധാരണ ഉണ്ടാക്കി കോൺഗ്രസ്സിനെ തകർക്കാനുള്ള ഗവേഷണത്തിലാണ് പിണറായി വിജയൻ. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഇടത് സർക്കാർ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരിക്കും. രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ട പ്രവർത്തനങ്ങൾക്ക് പ്രവാസി സംഘടനകൾ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ സക്കീർ അലി കണ്ണേത്തും ചടങ്ങിൽ സംബന്ധിച്ചു. ഒ.ഐ.സി.സി നേതാക്കളായ മുസ്തഫ പെരുവള്ളൂർ, സി.എം അഹമദ്, ഹക്കീം പാറക്കൽ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, കെ.എം.സി.സി നേതാവ് നാസർ വെളിയങ്കോട് എന്നിവർ ആശംസകൾ നേർന്നു. വിവിധ ഒ.ഐ.സി.സി കമ്മിറ്റികൾക്ക് വേണ്ടി അസീസ് ലാക്കൽ, അഷ്‌റഫ്‌ അഞ്ചാലൻ, യാസർ പെരുവളളൂർ എന്നിവർ വി.എസ് ജോയിയെ ഹാരാർപ്പണം ചെയ്തു. സാമൂഹിക, സാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അലി തേക്ക്തോട്, സി. മുഹമ്മദ്‌ മൂത്തേടം എന്നിവരെ ചടങ്ങിൽ ആദരിക്കുകയും പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബൂബക്കർ വടേരിക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു.വിവിധ ജില്ല, ഏരിയ, പഞ്ചായത്ത് ഒ.ഐ.സി.സി കമ്മിറ്റി ഭാരവാഹികൾ വി.എസ് ജോയിയെയും ഹാരിസ് ബാബുവിനെയും ഷാൾ അണിയിച്ചു.

കോൺഗ്രസിന്റെയും ഒ.ഐ.സി.സിയുടെയും ചരിത്രവും മലപ്പുറം ജില്ലാ കമ്മറ്റിയുടെ മുൻകാല പ്രവർത്തനങ്ങളും വിശദീകരിക്കുന്ന വീഡിയോ പ്രദർശനം പരിപാടിയിൽ നടന്നു. വിദ്യാർത്ഥികൾ വിവിധ നൃത്തനൃത്ത്യങ്ങൾ അവതരിപ്പിച്ചു. ആശ ഷിജു, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹിമാൻ, സമീർ കാളികാവ്, യദു കൃഷ്ണൻ, രഞ്ജിത്ത് ചെങ്ങന്നൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റംസീന, സിമി, സമീന, മൗഷ്മി ഷരീഫ് എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. ആസാദ് പോരൂർ, മുജീബ് പാക്കട, ഷിബു കാളികാവ്, സമീർ പാണ്ടിക്കാട്, എം.ടി ഗഫൂർ പോരൂർ, സി.പി നാണി കാളികാവ്, ഉസ്മാൻ കുണ്ടുകാവിൽ, ഉമ്മർ മങ്കട, സമീർ കാളികാവ്, രഞ്ജിത് ചെങ്ങന്നൂർ, ഇ.പി മുഹമ്മദലി മക്കരപ്പറമ്പ, കുഞ്ഞാൻ പൂക്കാട്ടിൽ, കമാൽ കളപ്പാടൻ, യു.എം ഹുസൈൻ, ജലീഷ് കാളികാവ്, നജ്മുദ്ധീൻ ചുങ്കത്തറ, ഷരീഫ് കണ്ണമംഗലം, അഹമ്മദ് ഷാനി, അനസ് തുവ്വൂർ, അലവി ഹാജി, നൗഷാദ് ചാലിയാർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - BJP's downfall is guaranteed in the elections -VS Joy
Next Story