ബി.ജെ.പിക്ക് ഭരണം നഷ്ടമാകും; മതേതര മുന്നണി അധികാരത്തിലേറും -സി.കെ. ശാക്കിർ
text_fieldsജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സി.കെ. ഷാക്കിർ സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യയിൽ സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്നും ‘ഇൻഡ്യ’ മുന്നണി അധികാരത്തിലെത്തുമെന്നും യൂത്ത്ലീഗ് ദേശീയ നിർവാഹക സമിതി അംഗം സി.കെ. ഷാക്കിർ. ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയിരുന്നു ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ അദ്ദേഹം. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.സി. റസാക്ക് അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങൽ, കെ.കെ. മുഹമ്മദ്, കൊണ്ടോട്ടി മണ്ഡലം ഭാരവാഹികളായ നൗഷാദ് വാഴയൂർ, അൻവർ വെട്ടുപാറ, കെ.പി. അബ്ദുറഹ്മാൻ ഹാജി എന്നിവരെ ആദരിച്ചു. അഡ്വ. അഷറഫ് ആക്കോട്, എം.കെ. ഷിബിലി, ഹാരിസ് വാലില്ലാപുഴ, മനാഫ് മുണ്ടുമുഴി, റസാഖ് എടവണ്ണപ്പാറ, ഷമീർ മപ്രം, നിയാസ് ചൂരപ്പട്ട തുടങ്ങിയവർ ആശംസ നേർന്നു. ‘കൂട്ടു തേടി’ കാമ്പയിൻ സി.കെ. ഷാക്കിർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യാസർ അറാഫത്ത് സ്വാഗതവും ട്രഷറർ ഷറഫു വാഴക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

