Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരളത്തോടുള്ള ദേഷ്യം...

കേരളത്തോടുള്ള ദേഷ്യം ബി.ജെ.പി ഗവർണറിലൂടെ പ്രകടിപ്പിക്കുന്നു -ഡാനിഷ്​ അലി എം.പി

text_fields
bookmark_border
കേരളത്തോടുള്ള ദേഷ്യം ബി.ജെ.പി ഗവർണറിലൂടെ പ്രകടിപ്പിക്കുന്നു -ഡാനിഷ്​ അലി എം.പി
cancel

ദമ്മാം: അധികാര പരിസരത്തുനിന്ന്​ പ്രബുദ്ധരായ ഒരു ജനത ബി.ജെ.പിയെ ആട്ടിയോടിച്ചതി​െൻറ കൊതിക്കെറുവാണ്​ കേരളത്തിൽ ഗവർണർ ആരിഫ്​ ഖാനിലൂടെ പുറത്തു വരുന്നതെന്ന്​ ഉത്തർ പ്രദേശ്​ അംറൂഹയിലെ എം.പിയും ബഹുജൻ സമാജ്​ വാദി പാർട്ടി നേതാവു​മായ ഡാനിഷ്​ അലി പറഞ്ഞു. അലിഗഢ്​ മുസ്​ലീം യൂനിവേഴ്​സിറ്റി അലുംനി അസോസിയേഷൻ പരിപാടിയിൽ പ​ങ്കെടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം 'ഗൾഫ്​ മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.

കേരളത്തിൽ മാത്രമല്ല അധികാരത്തിലില്ലാത്ത മറ്റ്​ സംസ്​ഥാനങ്ങളിലും സ്വസ്​ഥമായി ഭരിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാക്കുകയാണ്​​ ബി.ജെ.പി ചെയ്യുന്നത്​. ഭരണഘടനാപരമായ മു​ഴുവൻ ഉത്തരവാദിത്തങ്ങളേയും മറന്നാണ്​ ഗവർണർ പലകാര്യങ്ങളിലും ഇടപെടുന്നത്​. എല്ലായിടത്തും വിഭാഗീയതകൾ സൃഷ്​ടിക്കുകയാണ്​ ബി.ജെ.പി ചെയ്​തുകൊണ്ടിരിക്കുന്നത്​. അതിലൂടെ അധികാരം നേടുകയും രാഷ്​ട്രീയ താൽപര്യങ്ങൾക്കനുസരിച്ച്​ ഭരണകൂട സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുകയാണ്​. രാജ്യത്തെ ബാധിക്കുന്ന ഒന്നിനെക്കുറിച്ചും അവർ സംസാരിക്കുന്നില്ല.

അരിവില ഉയരുന്നത്​ അവർക്ക്​ പ്രശ്​നമല്ല, പെട്രോൾ വില അവരെ ബാധിക്കുന്നതേയില്ല. ചെറുകിട കച്ചവടക്കാരുടെയും കൃഷിക്കാരുടേയും നടുവൊടിയുന്നത്​ അവർ ശ്രദ്ധിക്കുന്നതേയില്ല. അവർക്ക്​ പറയാനുള്ളത്​ വിഭാഗീയതകൾ മാത്രമാണ്​. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്​. അതുകൊണ്ടാണ്​ ബി.ജെ.പിയെ അധികാരത്തിൽ നിന്ന്​ അകറ്റിനിർത്തുന്നത്​. എതിരു പറയുന്നവരെ നിശ്ശബ്​ദരാക്കുന്ന നടപടികൾ ഭരണകൂടം കൈകൊള്ളുന്നു. യു.പിയിൽ നടക്കുന്ന മനുഷ്യത്വ വിരുദ്ധ ബുൾഡോസർ സംവിധാനങ്ങളെക്കുറിച്ച്​ മാത്രമാണ്​ ആളുകൾ സംസാരിക്കുന്നത്​. മറിച്ച്​ ബി.ജെ.പി ഇത്​ രാജ്യം മുഴുവൻ നടപ്പാക്കുകയാണ്​. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതാണ്​ പ്രധാനമായും അവരുടെ ലക്ഷ്യം​.

ഇതിനെതിരെ ജനാധിപത്യ വാദികളുടെ കൂട്ടായ്​മ ഉയർന്നുവരേണ്ടതുണ്ട്​. നിർഭാഗ്യവശാൽ അത്​ ഉണ്ടാകുന്നില്ല. ഓരോരുത്തരും അവരവരുടെ താൽപര്യങ്ങൾക്കായി നിലകൊള്ളുകയാണ്​. അതിനുപകരം വിട്ടുവീഴ്​ചാ മനോഭാവത്തോടെ രാജ്യതാൽപര്യങ്ങൾക്കായി നിലകൊള്ളാൻ രാഷ്​ട്രീയ പാർട്ടികൾ മുന്നോട്ട്​ വരണം. അത്​ സാധ്യമാകുമെന്ന്​ തന്നെയാണ്​ ത​െൻറ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റ്​ പിടിച്ചെടുത്തതിലുടെയാണ്​ ഡാനിഷ്​ അലി ഇന്ത്യൻ രാഷ്​ടീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്​. ബി.ജെ.പിയുടെ ഏറ്റവും ധനികനായ സ്​ഥാനാർഥി കമർസിങ്​​ ശർമ്മയെ 60,000 വോട്ടി​െൻറ വ്യത്യാസത്തിലാണ്​ ഡാനിഷ്​ പരാജയപ്പെടുത്തിയത്​. പ്രധാനമന്ത്രി ഉൾപ്പടെ ബി.ജെ.പിയുടെ സർവസന്നാഹങ്ങളുമെത്തി നടത്തിയ പ്രചരണങ്ങളെ മറികടന്നാണ്​ അദ്ദേഹം വിജയം നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunwar Danish Ali
News Summary - BJP expresses anger towards Kerala through Governor -Danish Ali MP
Next Story