ബിഷ ഒ.ഐ.സി.സി പൊതുയോഗവും അംഗത്വ കാർഡ് വിതരണവും
text_fieldsഒ.ഐ.സി.സി ബിഷ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ കാർഡ് വിതരണ പരിപാടി ഇശോ
കുരിയൻ, മോൻസി ജോണിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്യുന്നു
അബഹ: ഒ.ഐ.സി.സി ബിഷ ഏരിയ കമ്മിറ്റി പൊതുയോഗവും അംഗത്വ കാർഡ് വിതരണവും സംഘടിപ്പിച്ചു. അബഹ, ഖമീസ് മുശൈത്ത് മേഖല വൈസ് പ്രസിഡന്റ് ഇശോ കുരിയൻ, ബിഷ ഏരിയാ പ്രസിഡന്റ് മോൻസി ജോണിന് അംഗത്വം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാൻ പൊതുയോഗം ആഹ്വാനം ചെയ്തു. ഫൈസൽ, ശിഹാബ്, സന്തോഷ്, ഷിയാസ്, പോൾ, കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹുസ്സൈൻ സ്വാഗതവും ബിജു കാരമൂട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

