ബിഷ ഒ.ഐ.സി.സി ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ചു
text_fieldsപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ
ചാണ്ടി ഉമ്മന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഒ.ഐ.സി.സി
ബിഷ ഏരിയ കമ്മിറ്റി പായസവിതരണം നടത്തിയപ്പോൾ
ബിഷ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ചാണ്ടി ഉമ്മന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഒ.ഐ.സി.സി ബിഷ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ബിഷയിലെ ഭാരത് ഹോട്ടലിന് മുന്നിലും സൂക്കിലുമായി പായസവിതരണം നടത്തി.
പരിപാടിയിൽ ഒ.ഐ.സി.സി അസീർ മേഖല വൈസ് പ്രസിഡൻറ് ഈശോ കുരിയൻ സ്വാഗതം പറഞ്ഞു. ബിഷ ഏരിയ പ്രസിഡൻറ് മോൻസി ജോൺ, സെക്രട്ടറി ഹുസൈൻ, വാവ സലീം, ബിജു കാരമുട്ടിൽ, ഷിയാസ്, ശിഹാബ്, പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

