ബിസപ് അറേബ്യ മനേജ്മെൻറ് കൺസൾട്ടൻസി ഖോബാറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsബിസപ് അറേബ്യ മനേജ്മെൻറ് കൺസൾട്ടൻസി ഖോബാറിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ് കൺസൾട്ടിങ് കമ്പനിയായ ബിസപ് അറേബ്യ കിഴക്കൻ പ്രവിശ്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദമ്മാം അൽഖോബാറിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ കമ്പനി ആരംഭിക്കാനുള്ള സേവനങ്ങൾ, പി.ആർ.ഒ സേവനങ്ങൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് സേവനങ്ങൾ തുടങ്ങി കോർപറേറ്റ് സംബന്ധമായ വിവിധ സേവനങ്ങൾ ബിസപ് നൽകി വരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി പ്രവാസികൾക്കിടയിലും വിദേശ കമ്പനികൾക്കിടയിലും സേവനം നടത്തിവരുന്ന ബിസപ് അറേബ്യയുടെ ഖോബാർ ബ്രാഞ്ച് ഉദ്ഘാടനം കസ്റ്റമേഴ്സിന്റെ സംഗമവേദി കൂടിയായി മാറി. കിങ് ഫഹദ് റോഡിൽ ഖോബാർ മാളിൽ മൂന്നാം നിലയിലാണ് പുതുതായി ആരംഭിച്ച ഓഫിസ്. ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ അബ്ദുൽ അസീസ് അസീരി, സി.ഇ.ഒ മുഹമ്മദ് സുഹൈൽ, റീജനൽ മാനേജർ ശാഹിദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

