പാലിയേറ്റിവ് ക്ലിനിക്കിന് കൈത്താങ്ങായി ജിദ്ദയിൽ ബിരിയാണി ഫെസ്റ്റ്
text_fieldsജിദ്ദ: പാലിയേറ്റിവ് കെയർ ദിനത്തോടനുബന്ധിച്ച് കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) 'കാരുണ്യ ചെമ്പ് ബിരിയാണി ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. പാലിയേറ്റിവ് ക്ലിനിക്കിനെ സഹായിക്കാൻ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 15ന് വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് ചിക്കൻ ബിരിയാണി ഒരുക്കിക്കൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
നേരത്തേ ഓർഡർ നൽകി ഭക്ഷണം സ്വീകരിച്ച് കാരുണ്യപ്രവർത്തനവുമായി സഹകരിക്കുക എന്ന രീതിയിൽ സുമനസ്സുകളുടെ നിസ്സീമമായ സഹകരണം ഉണ്ടാവണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. ബിരിയാണി ഓർഡർ നൽകുന്നതിനനുസരിച്ച് ജിദ്ദയിൽ അവരവരുടെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നതാണ്. മുൻകൂട്ടി ഓർഡർ നൽകുന്നതിനായി ഉസ്മാൻ (0509746389), പി.കെ. ജാഫർ (0502792495), ഗഫാർ (0536909018), അഷ്റഫ് (0507206253), ഹാരിസ് (056273559), ഷാജി കോട്ടയിൽ (0534411743) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

