കിങ് ഖാലിദ് റിസർവിൽ പക്ഷികളെയും മൃഗങ്ങളെയും പുനരധിവസിപ്പിച്ചു
text_fieldsകിങ് ഖാലിദ് റിസർവിൽ മൃഗങ്ങളെ എത്തിച്ചപ്പോൾ
റിയാദ്: കിങ് ഖാലിദ് റിസർവിൽ 66 മൃഗങ്ങളെ വിട്ടയച്ചു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ പാർപ്പിക്കുക ലക്ഷ്യമിട്ട് സൗദി വന്യജീവി നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് മൃഗങ്ങളെ വിട്ടയച്ചത്. അതിൽ 40 റീം മാനുകൾ, 10 ഒറിക്സ്, ആറ് ഇദ്മി മാനുകൾ, 10 പക്ഷികൾ (ബസ്റ്റാർഡുകൾ) എന്നിവ ഉൾപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും റിസർവിലെ ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും സുസ്ഥിരത വർധിപ്പിക്കുന്നതിനും ഇക്കോ ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പരിപാടികൾക്കുള്ളിലാണിത്.
വംശനാശഭീഷണി നേരിടുന്ന ജീവികളെ പുറത്തുവിടുന്നത് വന്യജീവികളെ നിലനിർത്തുന്നതിനും ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിൽ അനുകൂലവും ആകർഷകവുമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ഘട്ടമാണെന്ന് ദേശീയ വന്യജീവി വികസനകേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് കുർബാൻ പറഞ്ഞു.
വന്യജീവികളെ സംരക്ഷിക്കുന്നതിന് സംഭാവന നൽകുന്ന ആഗോള സ്ഥാപനങ്ങളുടെ മുൻനിരയിലായിരിക്കാനും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം വർധിപ്പിക്കാനും കർശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അവയുടെ സ്വാഭാവിക പരിതസ്ഥിതിയിൽ അവയെ പാർപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടാനും കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന് സി.ഇ.ഒ പറഞ്ഞു.
ജീവികളുടെ ചലനരീതികൾ പഠിക്കാനും അവയുടെ സ്വഭാവവും പ്രകൃതിയുമായി പൊരുത്തപ്പെടുന്നതും വിശകലനം ചെയ്യാൻ വിദഗ്ധരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉപഗ്രഹം വഴി പിന്തുടരുന്ന സൗരോർജത്തിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും റിസർവിലെ സസ്യജാലങ്ങളുടെ തോത് വർധിപ്പിക്കുന്നതിനും സംഭാവന നൽകുന്നതിനുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

