ബയോസ് സ്റ്റുഡൻറ്സ് സയൻസ് ക്ലബ് നിലവിൽവന്നു
text_fieldsബയോസ് സ്റ്റുഡൻറ്സ് സയൻസ് ക്ലബിെൻറ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ സാജിദ്
ആറാട്ടുപുഴ നിർവഹിക്കുന്നു
ദമ്മാം: ശാസ്ത്രീയാവബോധം വളർത്തി സമൂഹത്തിൽ ചലനാത്മക സാന്നിധ്യമായി വിദ്യാർഥികളെ രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യംവെച്ച് ബയോസ് സ്റ്റുഡൻറ്സ് സയൻസ് ക്ലബ് രൂപവത്കരിച്ചു. ദമ്മാമിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങൾക്കപ്പുറത്ത് ലഭിക്കുന്ന അറിവുകളാണ് വിശാലമായ കാഴ്ചപ്പാടുകളുള്ള പൗരനെ രൂപപ്പെടുത്തുന്ന വ്യക്തിത്വമുള്ളവരായി വിദ്യാർഥികളെ മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ കുട്ടിയിലുമുള്ള അന്തർലീനമായ കഴിവുകൾക്ക് പുതിയ ദിശാബോധം നൽകി ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായി ദൈനംദിന ജീവിതം ചിട്ടപ്പെടുത്താനും ശാസ്ത്രീയ അറിവിെൻറ വെളിച്ചത്തിൽ വിഷയങ്ങളെ മനസ്സിലാക്കി ചിന്തോദ്ദീപകമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ഗവേഷണോന്മുഖമായ പദ്ധതിയാണ് ബയോസ്. ഉദ്ഘാടന സെഷനിൽ ‘ഭാവി അവസരങ്ങൾ, അക്കാദമിക് വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഷാഫി ചിറ്റത്തുപാറ സംഭാഷണം നടത്തി. പി. മുനീർ ബയോസ് സിലബസ് വിശദീകരിച്ചു. ശബീർ വെള്ളാടത്ത്, നൗഷാദ് കുനിയിൽ, യൂസുഫ് കൊടിഞ്ഞി, പി.എച്ച്. സമീർ എന്നിവർ കുട്ടികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

