ബിനോൾ ഫിലിപ്, ജിജോ മാത്യു എന്നിവർക്ക് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബിനോൾ ഫിലിപ്, ജിജോ മാത്യു എന്നിവർക്ക് മാസ്
തബൂക്ക് യാത്രയയപ്പ് നൽകിയപ്പോൾ
തബൂക്ക്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മാസ് തബൂക്ക് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിനോൾ ഫിലിപ്, ജി ജോ മാത്യു (ജിജോപ്പൻ) എന്നിവർക്ക് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. മാസ് മദീന യൂനിറ്റ് പ്രസിഡൻറ് സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.
മാത്യു തോമസ് നെല്ലുവേലിൽ, ഉബൈസ് മുസ്തഫ, ശശിധരൻ മതുര, പി.വി. ആൻറണി, മുസ്തഫ തെക്കൻ, പ്രവീൺ പുതിയാണ്ടി, ജറീഷ്, വിശ്വൻ, ജോൺസൺ, സിനോൾ ഫിലിപ്, ജയ്മോൻ കല്ലൂർ, അനിൽ പുതുക്കുന്നത്, ബിനുമോൻ തുടങ്ങിയവർ സംസാരിച്ചു.ഇരുവർക്കുമുള്ള ഉപഹാരം മാത്യു തോമസ് നെല്ലുവേലിൽ സമർപ്പിച്ചു. ബിജി കുഴിമണ്ണിൽ സ്വാഗതവും പ്രിൻസ് നന്ദിയും പറഞ്ഞു.

